Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shigella Outbreak.

കോ​ഴി​ക്കോ​ട്ടും ഷി​ഗെ​ല്ല; മൂ​ന്ന് വ​യ​സു​കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​യി​ൽ മൂ​ന്ന് വ​യ​സു​കാ​ര​ന് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

പ​നി​യും മ​റ്റ് ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ വ​ട​ക​ര​യി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് കു​ട്ടി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഈ ​മാ​സം ഇ​തു​വ​രെ 12 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വ​യ​നാ​ട്ടി​ൽ ഏ​ഴ് കു​ട്ടി​ക​ൾ​ക്ക് കൂ​ടി ഇന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചിരുന്നു. കോ​ള​യാ​ടി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. ഇ​തോ​ടെ വ​യ​നാ​ട്ടി​ൽ മാ​ത്രം രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം പ​തി​നാ​റാ​യി.

വ്യാ​ഴാ​ഴ്ച കൊ​ല്ല​ത്തു ര​ണ്ടും തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്നും കു​ട്ടി​ക​ൾ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ ഷി​ഗെ​ല്ല കേ​സു​ക​ളി​ൽ ഈ ​വ​ര്‍​ഷ​ത്തേ​ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. 114 പേ​ര്‍​ക്കാ​ണ് ഈ ​വ​ര്‍​ഷം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ സ​മ​യ​ത്ത് 54 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

Latest News

Corehub Up